Tuesday, April 16, 2024
HomeKeralaജനപ്രതിനിധികള്‍ രാഷ്ട്രീയ പക്ഷപാതമില്ലാതെ വികസനത്തിനായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം എം എം മണി

ജനപ്രതിനിധികള്‍ രാഷ്ട്രീയ പക്ഷപാതമില്ലാതെ വികസനത്തിനായി ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം എം എം മണി

നാടിന്റെ വികസനത്തിനുള്ള പദ്ധതികള്‍ നടപ്പാക്കുവാന്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയ പക്ഷപാതമില്ലാതെ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കാമാക്ഷി ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാന്റ് കം കോംപ്ലക്‌സ് തങ്കമണിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവസരങ്ങള്‍ പാഴാക്കാതെ ജനപ്രതിനിധികള്‍ ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി ജില്ലയിലെ വിവിധ റോഡുകളുടെ വികസനം നടപ്പാക്കി വരികയാണ്. മികച്ച ദേശീയപാതകളും ഗ്രാമീണ റോഡുകളും ജില്ലയുടെ പുരോഗതിക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങില്‍ റോഷി അഗസ്റ്റ്യന്‍ എംഎല്‍എ അധ്യക്ഷനായി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ എസ് ടി അഗസ്റ്റ്യന്‍, കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി വി വര്‍ഗീസ്, ലിവിയ സിജോ, റെജി മുക്കാട്ട്, ജോയി കാട്ടുപാലം, പി വി മധു തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോക ബാങ്ക് സഹായത്തോടെ 65 ലക്ഷം രൂപ മുടക്കിയാണ് ഗ്രാമ പഞ്ചായത്ത് പദ്ധതി പൂര്‍ത്തിയാക്കിയത്.നാല് ഷട്ടര്‍ റൂമുകളും കംഫര്‍ട്ട് സ്റ്റേഷനും ഉള്‍പ്പെട്ടതാണ് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍മ്മാണം നടത്തിയത്. തങ്കമണി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ബസുകള്‍ സ്റ്റാന്റിലെത്താന്‍ 25 ലക്ഷം രൂപ മുടക്കി ഗ്രാമ പഞ്ചായത്ത് ബൈപാസ് റോഡും നിര്‍മ്മിച്ചിട്ടുണ്ട്. എസ്‌എസ്‌എല്‍സി, പ്ലസ് ടു, ബിരുദ പരീക്ഷകളില്‍ മികച്ച വിജയം നേടിയ പഞ്ചായത്ത് പരിധിയലെ 43 വിദ്യാര്‍ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments