ദിലീപിനെ പിൻതുണച്ച നടൻ ശ്രീനിവാസനു ‘കരി ഓയിൽ സമ്മാനം ‘

sreenivasan

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്‍തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ ചലച്ചിത്രതാരം ശ്രീനിവാസന്റെ വീടിന് നേരെ കരി ഓയിൽ പ്രയോഗം. കൂത്തുപറമ്പ് പൂക്കോടുള്ള വീടിന് നേരെയാണ് അജ്ഞാതര്‍ കരിയോയില്‍ ഒഴിച്ചത്.വീടിന്റെ ചുവരും ഗെയിറ്റുമാണ് വൃത്തികേടാക്കിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ദിലീപ് തെറ്റു ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നു എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. അദ്ദേഹം സാമാന്യ ബുദ്ധിയുള്ളയാളാണ്.ദിലീപ് ഇത്തരമൊരു മണ്ടത്തരം കാണിക്കിക്കില്ല.താരത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. അതേസമയം അക്രമരാഷ്ട്രീയത്തിനെതിരായ ശ്രീനിവാസന്റെ നിരന്തര വിമര്‍ശനവുമാവാം കരി ഓയില്‍ പ്രയോഗത്തിന് കാരണമായതെന്നും വിലയിരുത്തലുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ശ്രീനിവാസന്‍ പലകുറി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.