Thursday, April 25, 2024
HomeSportsമെസ്സിയെ രണ്ടാമനാക്കി ഫിഫ ബെസ്റ്റ് പ്ലെയർ തിളക്കം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

മെസ്സിയെ രണ്ടാമനാക്കി ഫിഫ ബെസ്റ്റ് പ്ലെയർ തിളക്കം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്

2016ലെ ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുര്‌സകാരം പോര്‍ച്ചുഗല്‍ നായകനും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പോര്‍ച്ചുഗലിനെ യൂറോ കിരീടത്തിലേക്കും റയല്‍ മാഡ്രിഡിനെ ചാംപ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലേക്കും നയിച്ച മികവാണ് സൂപ്പര്‍ താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. നേരത്തെ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ അവാര്‍ഡായ ബാല്ലന്‍ ഡി ഓറും ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു.

ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രിസ്മാനേയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോളര്‍ പദവി വീണ്ടും സ്വന്തമാക്കിയത്. 2008ല്‍ ഫിഫയുടെ പുരസ്‌കാരവും ബാല്ലന്‍ ഡി ഓറും സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ സമാന നേട്ടമാണ് ഇത്തവണയും സ്വന്തമാക്കിയത്. ഫിഫയും ബാല്ലന്‍ ഡി ഓറും സംയുക്തമായി അവാര്‍ഡ് നല്‍കിയപ്പോള്‍ 2013, 2014 വര്‍ഷങ്ങളിലും പോര്‍ച്ചുഗല്‍ നായകന്‍ മികവിന്റെ പര്യായമായി മാറിയിരുന്നു.

മികച്ച വനിതാ താരത്തിനുള്ള പുര്‌സകാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡ് നേടി. 2015ല്‍ അമേരിക്കയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച ലോയ്ഡ് 2008, 2012 ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമിലും അംഗമായിരുന്നു.

മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് മലേഷ്യന്‍ മധ്യനിര താരം മൊഹദ് ഫയാസ് സുബ്രിയ്ക്കാണ്. മലേഷ്യന്‍ സൂപ്പര്‍ ലീഗ് ടീം പെനംഗ് എഫ്.എയുടെ താരമായ മൊഹദ് ഫ്രീ കിക്കിലൂടെ നേടിയ ഗോളാണ് പുരസ്‌കാരത്തിനു അര്‍ഹമായത്.

മികച്ച പരിശീലകനുള്ള പുരസ്‌കാരം ലെയ്സ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ക്ലൗഡിയോ റനിയേരി സ്വന്തമാക്കി. റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍, പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് എന്നിവരെ പിന്തള്ളിയാണ് റനിയേരി പുരസ്‌കാരത്തിനു അര്‍ഹനായത്. റിയോ ഒളിംപിക്‌സ് വനിതാ ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ജര്‍മന്‍ ടീമിനെ പരിശീലിപ്പിച്ച സില്‍വിയ നെയ്ഡാണ് മികച്ച വനിതാ കോച്ച്. ആദ്യമായാണ് ജര്‍മനി വനിതാ ഫുട്‌ബോളില്‍ ഒളിംപിക് സ്വര്‍ണം സ്വന്തമാക്കിയത്. മികച്ച ഫുട്‌സാല്‍ താരത്തിനുള്ള ഔട്ട്സ്റ്റാന്‍ഡിങ് കരിയര്‍ പുരസ്‌കാരം ബ്രസീലിന്റെ ഫാല്‍ക്കാവോ സ്വന്തമാക്കി. ഫിഫ ഫയര്‍ പ്ലെ പുരസ്‌കാരം കൊളംബിയന്‍ ക്ലബ് അത്‌ലറ്റിക്കോ നാഷണലിനു ലഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments