Thursday, April 18, 2024
Homeപ്രാദേശികംമതേതര സ്വഭാവത്തിൽ പ്രവർത്തിക്കണം; കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏകദിനക്യാമ്പിൽ പി ജെ കുര്യൻ

മതേതര സ്വഭാവത്തിൽ പ്രവർത്തിക്കണം; കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഏകദിനക്യാമ്പിൽ പി ജെ കുര്യൻ

മതേതര സ്വഭാവത്തിൽ ഉറച്ചു നിന്ന് പ്രവര്‍ത്തിക്കാന്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും കഴിയണമെന്ന് രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍ പ്രഫ.പി.ജെ കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരല്‍കുന്ന് മാര്‍ത്തോമാ ക്യാമ്പ് സെന്ററില്‍ സംഘടിപ്പിച്ച ഏകദിനക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മറ്റ് മതസ്ഥരെ സ്‌നേഹിക്കുകയും, ആദരിക്കുകയും ചെയ്യുന്നവരായിരിക്കണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിന് ഏറ്റവും വലിയ ഉദാഹരണം ഗാന്ധിജി തന്നെയാണെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതരത്വം ഭാരതീയതക്ക് ഏതിരല്ല. മറിച്ച് ബിജെപി പറയുന്ന മതേതരത്വം യാഥാര്‍ത്ഥ മതേതരത്വമല്ല. ഇത് ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെ കഴിയൂ. ബഹുസ്വരതയൊണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. ഭരണഘടനയുടെ അന്ത:സത്തയെ ചോദ്യം ചെയ്യുന്ന ഭരണമാണ് കേന്ദ്രത്തിലും, സംസ്ഥാനത്തിലും നടക്കുന്നത്. ഇതിനെതിരെ എതിര്‍പ്പുമായി പൂര്‍വാധികം ശക്തിയോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണുന്നുണ്ടെന്നും പി.ജെ കുര്യന്‍ പറഞ്ഞു.
എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്വന്തം ബൂത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്്. സ്വന്തം ബൂത്തില്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. അത് എത്ര വലിയ നേതാവായാലും ഈ ശ്രദ്ധ ഉറപ്പാക്കാന്‍ പരിശ്രമിക്കേണ്ടതാണ്. ഇത് ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായിരിക്കുമെന്നും പി.ജെ കുര്യന്‍ പറഞ്ഞു. സ്വന്തം ബൂത്തില്‍ സ്വാധീനം ഉണ്ടാക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുകയും തിന്മകള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹകരിക്കുകയും വേണം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം, കലാ സാംസ്‌കാരീക പ്രവര്‍ത്തനം എന്നിവയിലെല്ലാം പ്രവര്‍ത്തകര്‍ ഇടപെടേണ്ടതാണ്. വാക്കിലും പ്രവൃത്തിയിലും പ്രവര്‍ത്തകര്‍ മതേതര വാദിയായിരിക്കണം. കേവലം ആദര്‍ശ രാഷ്ട്രീയം മാത്രമല്ല പ്രവര്‍ത്തകര്‍ക്ക് വേണ്ടത്. പുതിയ കാലഘട്ടത്തില്‍ പുതിയ ശൈലിയിലേക്ക് പ്രവര്‍ത്തകര്‍ മാറണമെന്നും പി.ജെ കുര്യന്‍ പറഞ്ഞു. ഇങ്ങനെ പോയാല്‍ ജില്ലയുടെ ആദ്യകാല കോണ്‍ഗ്രസിന്റെ പ്രൗഡി തിരിച്ചു കൊണ്ടു വരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, അടൂര്‍പ്രകാശ് എം.എല്‍എ, കെ.ശിവദാസന്‍നായര്‍, പി.മോഹന്‍രാജ്, ശരത് ചന്ദ്രപ്രസാദ്, പന്തളം സുധാകരന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, പഴകുളം മധു, മറിയാമ്മ ചെറിയാന്‍, മാലേത്ത് സരളാ ദേവീ, പ്രഫ. സതീഷ് കൊച്ചു പറമ്പില്‍, സിസിസി ഭാരവാഹികളായ അഡ്വ.എ സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുല്‍ സലാം, ജോണ്‍സണ്‍ വിളവിനാല്‍, റിങ്കു ചെറിയാന്‍,തോപ്പില്‍ ഗോപകുമാര്‍, എം.ഷൈലാജ, ജോര്‍ജ് മാമന്‍കൊണ്ടൂര്‍, അന്നപൂര്‍ണാ ദേവീ തുടങ്ങിയവര്‍ പ്രസംഗിച്ചു. നൂറോളം പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments