56 പശുക്കള്‍ക്ക് ദാരുണാന്ത്യം

cows dies

കീടനാശിനി തളിച്ച വയലില്‍ മേഞ്ഞ 56 പശുക്കള്‍ക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ ഡെയ്ഡ് ഗ്രാമത്തിലാണ് സംഭവം. വിളവെടുപ്പ് കഴിഞ്ഞ ഉഴുന്ന് പാടത്ത് മേയാന്‍ വിട്ട പശുക്കളാണ് ചത്തത്. ഗുണ്ടാല ലക്ഷമൈയ്യാ എന്നയാളുടെ പശുക്കളാണ് ചത്തത്. പതിനഞ്ച് വര്‍ഷത്തോളമായി പശുപരിപാലനവുമായി ജീവിക്കുന്ന ആളാണ് ഗുണ്ടാല.  ഉഴുന്ന് വയലില്‍ വിളവെടുപ്പിന് ശേഷം കീടനാശിനി തളിച്ചതിനേക്കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നില്ല. നൂറ് പശുക്കളെയാണ് മേയാന്‍ വിട്ടിരുന്നത്. ഇതില്‍ 44 പശുക്കള്‍ വിഷബാധയെ തുടര്‍ന്ന് മരണ വെപ്രാളത്തില്‍ എവിടെല്ലാമാണ് വീണു കിടക്കുന്നത് എന്ന് ഇനിയും അറിവായിട്ടില്ല. ചത്ത പശുക്കളുടെ പോസ്റ്റ് മോര്‍ട്ടത്തില്‍ ഇവയുടെ ഉള്ളില്‍ സയനൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സാധാരണ ഗതിയില്‍ വിഷബാധ ചെറുക്കാന്‍ പശുക്കള്‍ക്ക് സാധിക്കാറുണ്ട്.  എന്നാല്‍ ചത്ത പശുക്കളുടെ ഉള്ളിലെത്തിയിരിക്കുന്ന വിഷത്തിന്റെ അളവ് കൂടുതലാണെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.  25 ലക്ഷം രൂപയിലധികം നഷ്ടമാണ് സംഭവത്തോടെ ഉണ്ടായിരിക്കുന്നതെന്നാണ് ലക്ഷ്മണയ്യ പറയുന്നത്. പശുപരിപാലനം മാത്രം ഉപജീവനമാക്കിയ ഇയാള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നാണ് ലക്ഷ്മണയ്യയുടെ ആവശ്യം. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി.