Thursday, March 28, 2024
HomeNationalഉപഭോക്താക്കളെ ചൂക്ഷണം ചെയ്യുന്ന ഗ്യാസ് ഏജൻസിക്ക് നേരെ പ്രതിഷേധം ഇരമ്പുന്നു

ഉപഭോക്താക്കളെ ചൂക്ഷണം ചെയ്യുന്ന ഗ്യാസ് ഏജൻസിക്ക് നേരെ പ്രതിഷേധം ഇരമ്പുന്നു

പാചകവാതക വിതരണത്തിൽ ഉപഭോക്താക്കളെ ചൂക്ഷണം ചെയ്യുന്ന ഭാരത്ഗ്യാസ് അധികൃതർ നടപടിയിൽ നിന്നും പിൻമാറണമെന്ന് ഉപേയാക്താക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉപേയാക്താക്കളുടെ സമ്മതമില്ലാതെ ഏജൻസികൾ പരസ്പരം മാറ്റിയാണ് അധികൃതർ ബുദ്ധിമുട്ടുക്കുന്നത്. പന്തളത്തെ വിതരണ ഏജൻസിയിൽ ഉൾപ്പെട്ടിരുന്ന ഉപേയാക്താക്കളെ ഇരുപത് കിലോമീറ്ററിലധികം ദൂരമുള്ള പുതിയ ഏജൻസികളിലേക്കാണ് മാറ്റുന്നത്. ഇത് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് തടസ്സമാകുന്നു. കൂടാതെ വിതരണ ചാർജെന്ന പേരിൽ 40 മുതൽ 50 രൂപ വരെ ഒരു സിലണ്ടറിൽ അധികം ഈടാക്കുന്നതായും പരാതിയുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സൗജന്യമായി വിതരണം ചെയ്തിരുന്ന സിലണ്ടറുകൾക്കാണ് ഇപ്പോൾ അമിത ചാർജ്ജ് ഈടാക്കുന്നത്.  പന്തളത്തെ ഭാരത് ഗ്യാസ് ഏജൻസിയിൽ നിന്നും വെൺമണി, കാരയ്ക്കാട്, മാന്തുക, തുമ്പമൺ നോർത്ത്, കുളനട, മെഴുവേലി, ഇലവുംതിട്ട, തുമ്പമൺ, നയിരാപുരം, തട്ട, കുരമ്പാല, നൂറനാട്, കുടശ്ശനാട്, പൂഴിക്കാട്, പഴകുളം, മുടിയൂർക്കോണം, വെട്ടിയാർ, ഇടപ്പോൺ, പടനിലം, എന്നീ സ്ഥലങ്ങളിലാണ് മുൻപ് സിലണ്ടർ വിതരണം നടത്തിയിരുന്നത്. അടുത്ത കാലത്തായി അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ, എന്നിവിടങ്ങളിൽ പുതിയ ഏജൻസികളെ ഭാരത് ഗ്യാസ് നിയമിച്ചു. ഈ ഏജൻസികളിലേക്കാണ് ഉപഭോക്താവിന്റെ അറിവോ സമ്മതമോ വാങ്ങാതെ സ്ഥല പരിഗണന പോലും നൽകാതെ മാറ്റിയിരിക്കുന്നത്. പന്തളത്തെ ഏജൻസിയിൽ നിന്നും 4 കിലോമീറ്റർ ദൂരമുള്ള തുമ്പമൺ പ്രദേശത്തെ ഉപേയാക്താക്കളെ 18 കിലോമീറ്റർ അകലെയുള്ള പത്തനംതിട്ടയിലേക്ക് മാറ്റി.  ഗ്യാസ് ലീക്കോ, റഗുലേറ്റർ ലീക്കോ ഉണ്ടായാൽ ഇത്രയും ദൂരം യാത്ര ചെയ്ത് പത്തനംതിട്ട വരെ പോകുകയെന്നതും ദുഷ്കരമാണ്. രോഗികളും, പ്രായമുള്ളവരുമായ ഉപഭോക്താക്കളാണ് ബുദ്ധിമുട്ടുന്നതേറെയും. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ ഏജൻസി മാറ്റാൻ പാടില്ലെന്ന കോടതി വിധിതിയുടെ ലംഘനമാണ് കമ്പിനി അധികൃതർ സ്വീകരിക്കുന്നതെന്ന് ഉപഭോക്താക്കളായ സുമേഷ്കുമാർ, ബിപിൻ കൃഷ്ണൻ, മധു എന്നിവർ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments