ആധാർ കേസ് സുപ്രീംകോടതി വാദം പറയാനായി മാറ്റിവെച്ചു

aadhar

നാല് മാസത്തെ മാരത്തൺ വാദം കേൾക്കലിനുശേഷം ആധാർ കേസ് സുപ്രീംകോടതി വാദം പറയാനായി മാറ്റിവെച്ചു. ആധാർ കാർഡ് സംബന്ധിച്ച് ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ പരിഗണനക്ക് വന്നത്. സുപ്രീംകോടതിയിലെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വാദം കേൾക്കലായിരുന്നു ഇത്. ഇതിനുമുൻപ് 1970ൽ കേശവചന്ദ്ര ഭാരതി കേസിന്‍റെ വാദം കേൾക്കൽ അഞ്ച് മാസമാണ് നീണ്ടുനിന്നത്. 12 അക്ക ആധാർ നമ്പർ സർക്കാർ സേവനങ്ങൾക്ക് നിർബന്ധിതമാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സ്വകാര്യത സൂക്ഷിക്കാനുള്ള പൗരന്‍റെ അവകാശത്തെ ഹനിക്കുന്നതാണ് എന്നായിരുന്നു ഹരജിക്കാരുടെ വാദം. ആധാർ നിയമം മനുഷ്യത്വത്തെ ഹനിക്കുന്നതാണ് എന്നും ഹരജിക്കാർ വാദിച്ചു. സർക്കാറിൽ നിന്നുള്ള സൗജന്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ആധാർ പ്രയോജനപ്പെടുത്തുന്നതെന്നും വിതരണത്തിലെ അപാകതകൾ ഒഴിവാക്കുന്നതിനും അഴിമതി ഇല്ലാതാക്കാനും ഈ സംവിധാനം സഹായിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.