പത്തുവയസുകാരനെ അറുംകൊല ചെയ്ത സ്ത്രീക്ക് ജീവപര്യന്തം

jail 02

പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനായി അവരുടെ പത്തുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പിതൃസഹോദരിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ(57)യെ ആണ് കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പത്തുവയസുകാരനായ കുട്ടിയെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ പിതൃസഹോദരിക്ക് ജീവപര്യന്തം തടവ്. കൈപ്പുഴ കുടിലില്‍ കവല ഭാഗത്ത് നെടുംതൊട്ടിയില്‍ വിജയമ്മ(57)യെ ആണ് കോട്ടയം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2013 സെപ്റ്റംബര്‍ മൂന്നിന് പുലര്‍ച്ചെ 2.45-നാണു കേസിനാസ്പദമായ സംഭവം നടന്നത്. പിണങ്ങി കഴിയുന്ന വിജയമ്മയുടെ സഹോദരന്‍ ഷാജിയുടെ മകന്‍ രാഹുലിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിവാഹ മോചനം നേടിയാല്‍ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഷാജിയുടെ മാതാപിതാക്കളായ രാഘവന്റെയും കമലാക്ഷിയുടെയും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. വിജയമ്മ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന ദിവസം രാത്രിയില്‍ രാഹുലിനെ തന്റെ ഒപ്പം കിടത്തി. പുലര്‍ച്ചെ വിജയമ്മ കുട്ടിയെ പൈജാമയുടെ ഷാള്‍ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയശേഷം പൊലീസില്‍ കൊലപാതക വിവരം വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ വിജയമ്മ കീഴടങ്ങുകയും ചെയ്തു.