Tuesday, April 23, 2024
HomeCrimeഡി.സി ബുക്​സ്​ പബ്ലിക്കേഷൻസ്​ പ്രസിദ്ധീകരിച്ച പുസ്​തകങ്ങളുടെ വ്യാജ പതിപ്പുകൾ അനധികൃതമായി വാട്​സ്​ആപ്​ വഴി പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ

ഡി.സി ബുക്​സ്​ പബ്ലിക്കേഷൻസ്​ പ്രസിദ്ധീകരിച്ച പുസ്​തകങ്ങളുടെ വ്യാജ പതിപ്പുകൾ അനധികൃതമായി വാട്​സ്​ആപ്​ വഴി പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ

ഡി.സി ബുക്​സ്​ പബ്ലിക്കേഷൻസ്​ പ്രസിദ്ധീകരിച്ച പുസ്​തകങ്ങളുടെ വ്യാജ പതിപ്പുകൾ അനധികൃതമായി വാട്​സ്​ആപ്​ വഴി പ്രചരിപ്പിച്ചയാൾ അറസ്​റ്റിൽ. പാലക്കാട്​ തിരുനെല്ലായി മണലാഞ്ചേരി മഠത്തിപറമ്പിൽവീട്ടിൽ എം.എം. സിദ്ദീഖിനെയാണ് (44) ജില്ല പൊലീസ്​ മേധാവി എൻ. രാമചന്ദ്ര​​െൻറ നിർദേശപ്രകാരം കോട്ടയം ഇൗസ്​റ്റ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്.

ഖസാക്കി​​െൻറ ഇതിഹാസം, ഷെർലക്​ ഹോംസ്​, ആരാച്ചാർ, കൃഷ്​ണഗാഥ, ബിരിയാണി തുടങ്ങി നിരവധി കൃതികൾ വാട്സ്​ആപ്പിൽ ഇ-ബുക്ക്​, ഇ-വായനശാല എന്നീ ഗ്രൂപ്പുകളുണ്ടാക്കിയാണ്​ ഇയാൾ പ്രചരിപ്പിച്ചത്​. ഡി.സി ബുക്​സി​​െൻറ പരാതിയിൽ അന്വേഷണം നടക്കുന്നതായും അംഗങ്ങളായ പ്രമുഖരിൽ പലരും നിരീക്ഷണത്തിലാണെന്നും പൊലീസ്​ മേധാവി വാർത്തക്കുറിപ്പിൽ അറിയിച്ചു. എ.എസ്.പി ട്രെയിനി കോട്ടയം ഈസ്​റ്റ്​ പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫിസർ ചൈത്ര തെരേസ ജോണി​​െൻറ നേതൃത്വത്തിലുള്ള സംഘമാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments