ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ചയാൾ പിടിയിൽ

british model

ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിച്ചയാള്‍ ഇറ്റലിയില്‍ അറസ്റ്റില്‍. ഇരുപതുകാരിയായ ബ്രിട്ടീഷ് മോഡലിനെ മയക്കുമരുന്ന് നല്‍കി തട്ടിക്കൊണ്ടുപോയി ചിത്രങ്ങളെടുത്ത് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പോസ്റ്റ്ചെയ്ത ലൂക്കാസ് പവേല്‍ ഹെര്‍ബ എന്ന യുവാവാണ് പിടിയിലായത്.

ബോധരഹിതയായ മോഡലിനെ മിലനില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള രഹസ്യസങ്കേതത്തില്‍ എത്തിച്ച് മൂന്നുലക്ഷം ഡോളര്‍ ബിറ്റ്കോയിനില്‍ ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ചിത്രമടക്കം പരസ്യംചെയ്തു. രണ്ടുവയസ്സുള്ള കുട്ടിയുടെ അമ്മയാണെന്ന് അറിഞ്ഞതിനെതുടര്‍ന്ന് പിന്നീട് വിട്ടയച്ചു. അമ്മമാരെ വില്‍ക്കുന്നത് തങ്ങളുടെ രീതിയല്ലെന്ന് തട്ടിക്കൊണ്ടുപോയവര്‍ യുവതിയോട് പറഞ്ഞതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.