Friday, April 19, 2024
HomeInternationalമി​സൈ​ൽ വി​ടു​മെ​ന്ന് കിം;ചുട്ടുകളയുമെന്ന്‌ ട്രംപ്

മി​സൈ​ൽ വി​ടു​മെ​ന്ന് കിം;ചുട്ടുകളയുമെന്ന്‌ ട്രംപ്

അ​മേ​രി​ക്ക​യു​ടെ സൈ​നി​ക​താ​വ​ള​മാ​യ ഗ്വാം ​ദ്വീ​പി​നെ ആ​ക്ര​മി​ക്കു​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഭീ​ഷ​ണി. അ​മേ​രി​ക്ക​യ്ക്കു ഭീ​ഷ​ണി​യാ​യാ​ൽ ഉ​ത്ത​ര​കൊ​റി​യ​യെ ചു​ട്ടു​ചാ​ന്പ​ലാ​ക്കു​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞ​തി​നു മ​റു​പ​ടി​യാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ സ്വേ​ച്ഛാ​ധി​പ​തി കിം ​ജോം​ഗ് ഉനിന്‍റെ ഭീഷണി.

കി​മ്മി​ന്‍റെ ഭീ​ഷ​ണി കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ക്കാ​ർ സ്വ​സ്ഥ​മാ​യി ഉ​റ​ങ്ങു​മെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി റെ​ക്സ് ടി​ല്ലേ​ഴ്സ​ൺ പി​ന്നീ​ടു പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് കിം ​തീ​രു​മാ​നി​ക്കു​ന്ന സ​മ​യ​ത്ത് ഗ്വാ​മി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ കൊ​റി​യ​ൻ സേ​ന ഒ​രു​ങ്ങി​യി​ട്ടു​ണ്ടെ​ന്നു സേ​നാ​വ​ക്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു. ഭീ​ഷ​ണി​യെ ഗ്വാം ​ഗ​വ​ർ​ണ​ർ എ​ഡ്ഡി കാ​ൽ​വോ പു​ച്ഛി​ച്ചു ത​ള്ളി. ഏ​തു സാ​ഹ​ച​ര്യം നേ​രി​ടാ​നും സേ​ന സ​ജ്ജ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​റി​യ​യു​ടെ അ​ണ്വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ളും ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു നേ​ര​ത്തേ ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സം​ഘ​ർ​ഷം കൂ​ട്ടു​ന്ന വാ​ക്കു​ക​ളും പ്ര​വൃ​ത്തി​ക​ളും ഒ​ഴി​വാ​ക്കാ​ൻ ചൈ​നീ​സ് വി​ദേ​ശ​മ​ന്ത്രാ​ല​യം കി​മ്മി​നോ​ടും ട്രം​പി​നോ​ടും അ​ഭ്യ​ർ​ഥി​ച്ചു. വി​വി​ധ രാ​ജ്യ​നേ​താ​ക്ക​ളും സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷ​ത്തെ തു​ട​ർ​ന്നു സ്വ​ർ​ണ​വി​ല ക​യ​റി. ഔ​ൺ​സി(31.1 ഗ്രാം)​ന് 1256 ഡോ​ള​റി​ൽ​നി​ന്ന് 1275 ഡോ​ള​റി​ലേ​ക്കാ​യി​രു​ന്നു ക​യ​റ്റം. ദ​ക്ഷി​ണ​കൊ​റി​യ മു​ത​ൽ അ​മേ​രി​ക്ക വ​രെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഓ​ഹ​രി​വി​പ​ണി​ക​ളും താ​ണു. ഡോ​ള​റി​നു വി​ല കു​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ന്യൂ​ജ​ഴ്സി​യി​ലാ​ണു ട്രം​പ് ഉ​ത്ത​ര​കൊ​റി​യ​യ്ക്കു ക​ന​ത്ത മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. ‘ഉ​ത്ത​ര​കൊ​റി​യ ഇ​നി അ​മേ​രി​ക്ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​രു​ത്. മറിച്ചായാൽ ലോ​കം ഇ​ന്നു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത​ തോ​തി​ലു​ള്ള നാ​ശ​മാ​കും ഉ​ണ്ടാ​വു​ക’- ട്രം​പ് പ​റ​ഞ്ഞു.
ഇ​തേ​ത്തു​ട​ർ​ന്നാ​ണു ഗ്വാം ​ദ്വീ​പി​ലേ​ക്കു മി​സൈ​ൽ അ​യ​യ്ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നതായി കൊ​റി​യ പ​റ​ഞ്ഞ​ത്.

ഗ്വാ​മി​നെ ആ​ക്ര​മി​ക്കാ​ൻ ഉ​ത്ത​ര​കൊ​റി​യ​യു​ടെ മൂ​ന്നു മി​സൈ​ലു​ക​ൾക്കു ക​ഴി​യും. ഹ്വാ​ഡോംഗ്-12, മു​സു​ഡ​ൻ, പു​ക്‌​ഗു​ക്‌​സോം​ഗ്-2 എ​ന്നി​വ.

ഹ്വാ​ഡോംഗ് മേ​യി​ൽ പ​രീ​ക്ഷി​ച്ച​താ​ണ്. ദ്ര​വ ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ത് 4000 മു​ത​ൽ 7000 വ​രെ കി​ലോ​മീ​റ്റ​ർ എ​ത്തു​ന്ന ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് റേ​ഞ്ച് മി​സൈ​ലാ​ണ്. അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സും ഷി​ക്കാ​ഗോ​യും ഇ​തി​ന്‍റെ പ​രി​ധി​യി​ൽ വ​രും. ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ഈ ​പ​രി​ധി​യി​ലാ​ണ്.

മു​സു​ഡ​ൻ മി​സൈ​ലി​ന് 3500 കി​ലോ​മീ​റ്റ​ർ വ​രെ എ​ത്താം. പ​ല പ​രാ​ജ​യ​ങ്ങ​ൾ​ക്കു ശേ​ഷം ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ ഇ​ത് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു.

പു​ക്‌​ഗു​ക്‌​സോം​ഗ് മു​ങ്ങി​ക്ക​പ്പ​ലി​ലോ ക​ര​യി​ലോ​നി​ന്നു വി​ക്ഷേ​പി​ക്കാം. ഫെ​ബ്രു​വ​രി​യി​ൽ ഇ​തി​ന്‍റെ വി​ജ​യ​ക​ര​മാ​യ പ​രീ​ക്ഷ​ണം ന​ട​ന്നു. ഖ​ര ഇ​ന്ധ​ന​മാ​ണ് ഇ​തി​ലു​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ദൂ​ര​പ​രി​ധി 2000 കി​ലോ​മീ​റ്റ​റാ​ണെ​ന്നു ദ​ക്ഷി​ണ​കൊ​റി​യ പ​റ​യു​ന്നു. പ​ക്ഷേ, അ​തി​ൽ കൂ​ടു​ത​ൽ ഉ​ണ്ടെ​ന്നാ​ണു മ​റ്റു​ള്ള​വ​രു​ടെ വി​ല​യി​രു​ത്ത​ൽ.

മി​സൈ​ൽ പ്ര​തി​രോ​ധ​ത്തി​നു​ള്ള ഥാ​ഡ് (ടെ​ർ​മി​ന​ൽ ഹൈ ​ആ​ൾ​ട്ടി​റ്റ്യൂ​ഡ് ഏ​രി​യ ഡി​ഫ​ൻ​സ്) സം​വി​ധാ​നം ഗ്വാ​മി​ൽ ഉ​ണ്ട്. സ​മാ​ന​മാ​യ ഒ​ന്ന് ഈ​യി​ടെ ദ​ക്ഷി​ണ​കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സീ​യൂ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളെ ത​ക​ർ​ക്കാ​ൻ പോ​ന്ന​താ​ണു ഥാ​ഡ് സം​വി​ധാ​നം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments