Wednesday, April 24, 2024
HomeNationalപൊലീസ് ലൈസന്‍സ് ചോദിച്ചാല്‍ ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാൽ മതിയായേക്കും

പൊലീസ് ലൈസന്‍സ് ചോദിച്ചാല്‍ ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാൽ മതിയായേക്കും

ഇനി പൊലീസ് ലൈസന്‍സ് ചോദിച്ചാലും ഒറിജിനല്‍ ലൈസന്‍ കാണിച്ച്‌ കൊടുക്കണമെന്നില്ല. പകരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാലും മതിയാകും. ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണ് ഇത് പ്രാവര്‍ത്തികമാകുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.യഥാര്‍ത്ഥ രേഖകള്‍ക്ക് നല്‍കുന്ന മൂല്യം തന്നെ ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നീ സര്‍ക്കാര്‍ അംഗീകൃത ആപ്പുകളില്‍ സൂക്ഷിച്ചുവയ്ക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ക്ക് നല്‍കുമെന്നാണ് വിജ്ഞാപനം. ഐ.ടി നിയമപ്രകാരം ഡിജിലോക്കറില്‍ നിന്നും എടുക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ യഥാര്‍ത്ഥ രേഖകള്‍ക്ക് തുല്യമായി കണക്കാക്കാവുന്നതാണ്.എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഡിജിലോക്കര്‍, എംപരിവാഹന്‍ എന്നിവയിലൂടെ ലഭ്യമാകുന്ന രേഖകള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments