കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടതല്‍ ലൈംഗിക ആരോപണങ്ങൾ

prison

മീ ടു ക്യാമ്പയിനിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ കൂടതല്‍ പേര്‍ ആരോപങ്ങളുമായി രംഗത്ത്. ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി എത്തിയിരിക്കുന്നത്. തനിക്കെതിരെ അക്ബര്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിക്കുന്നത്. ‘മീ ടൂ’ ക്യാമ്പയിന്റെ ഭാഗമായി ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്സ് എഡിറ്റര്‍ പ്രിയ രമണിയാണ് മുന്‍ എഡിറ്ററും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ അക്ബറിനെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയത്. മുന്‍ മാധ്യമപ്രവര്‍ത്തകനായ അക്ബര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തന്റെ ഹോട്ടല്‍ മുറിലേക്ക് അഭിമുഖത്തിനായി വിളിച്ചു വരുത്തിയെന്നും മോശമായ രീതിയില്‍ പെരുമാറിയെന്നുമായിരുന്നു ആരോപണം ഉന്നയിച്ചത്.