Friday, March 29, 2024
HomeCrimeമലപ്പുറം ഫ്ലാഷ്മോബ്- അശ്ലീല പരാമർശം; 6 എഫ്ബി അഡ്മിൻസ് കുടുങ്ങും

മലപ്പുറം ഫ്ലാഷ്മോബ്- അശ്ലീല പരാമർശം; 6 എഫ്ബി അഡ്മിൻസ് കുടുങ്ങും

എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിൽ ഫ്ലാഷ് മോബിൽ പങ്കെടുത്ത മുസ്ലീം വിദ്യാർത്ഥിനികൾക്കെതിരെ നിരവധി പേർ സോഷ്യൽമീഡിയയിലൂടെയും മറ്റും രംഗത്തു വന്നിരുന്നു. ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ മോശമായ രീതിയിൽ സമൂഹമാധ്യമത്തില്‍ പ്രചാരണം നടത്തിയവര്‍ കുടുങ്ങും. പെൺകുട്ടികൾക്കെതിരെ അപവാദപ്രചാരണം നടത്തിയ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തു. ആറ് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ചാനലുകളിലും സമൂഹമാധ്യമത്തിലും പൊലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. സ്ത്രീകൾക്കെതിരായ അപവാദപ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്ക്കെതിരായ വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നിർേദശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐടി ആക്ടിലെ വിവിധ വകുപ്പുകൾ കൂടി ചേർക്കുമെന്നും എസ്ഐ ബി.എസ്.ബിനു അറിയിച്ചു. തലയിൽ തട്ടമിട്ട് ധരിച്ച് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച സ്ത്രീകളോട് കടുത്തതും അശ്ലീലവുമായ പരാമർശങ്ങളോടെ ചിത്രങ്ങളും വിഡിയോയും പലരും പ്രചരിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് അടക്കമുള്ള സംഘടനകളിലെ പലരും പ്രചാരണത്തിനെതിരെയും രംഗത്തെത്തിയിരുന്നു.ന്യായത്തിന്റെ ഭാഗത്തു നിന്ന് പെൺകുട്ടികൾക്കായി സംസാരിക്കാൻ സമൂഹത്തിലെ വിവധ മേഖലകളിലുള്ളവരും തയ്യാറായി. എങ്കിലും ഈ സംഭവം ലോകാവസാനത്തിന്റെ അടയാളമാണെന്നും സുനാമിയ്ക്ക് കാരണമാകുമെന്നും പലരും പ്രചരിപ്പിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments