Thursday, April 25, 2024
HomeKeralaമുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതി നോട്ടീസ്. പിണറായി വിജയനൊപ്പം എ.ഫ്രാന്‍സിസ്, മോഹനചന്ദ്രന്‍, എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് നോട്ടീസ് അയച്ചത്. ജസ്റ്റിസ് എന്‍.വി രമണ, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീല്‍ നല്‍കുന്ന വേളയില്‍ തങ്ങള്‍ ഉന്നയിക്കുന്ന വാദം കോടതിയെ അംഗീകരിപ്പിക്കുക എന്ന വെല്ലുവിളിയാണ് സി.ബി.ഐ നേരിട്ടിരുന്നത്. എന്നാല്‍ സി.ബി.ഐയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് പിണറായി അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചത്. കേസില്‍ വിശദമായ വാദം പിന്നീട് നടക്കും. അതേസമയം, കേസില്‍ പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, രാജശേഖരന്‍ എന്നിവരുടെ വിചാരണ കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ ഇവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ. ഇവര്‍ മൂന്നുപേരും കുറ്റക്കാരാണെന്നും ഇവര്‍ക്കെതിരെ വിചാരണ തുടരാമെന്നുമായിരുന്നു ഹൈക്കോടതിവിധി. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ഥ സമീപനം സ്വീകരിച്ചത് അനീതിയാണെന്നാണ് പ്രതികളായ കസ്തൂരിരംഗ അയ്യര്‍, ശിവദാസന്‍, രാജശേഖരന്‍ എന്നിവരുടെ വാദം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments