Friday, April 19, 2024
HomeNationalഅതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത്

അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത്

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത്. രാഷ്ട്രീയ സ്വയം സേവക സംഘം ഒരു സൈനിക സംഘടനയല്ല എന്നാല്‍ സൈനികര്‍ക്ക് സമാനമായ അച്ചടക്കം തങ്ങള്‍ക്കുണ്ടെന്ന് ആര്‍.എസ്.എസ് തലവന്‍ അവകാശപ്പെട്ടു. അടിയന്തര ഘട്ടത്തില്‍ രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. രാജ്യത്തിന് വേണ്ടി പോരാടേണ്ട സാഹചര്യമുണ്ടായാല്‍ ദിവസങ്ങള്‍ക്കകം സൈന്യത്തെ സജ്ജമാക്കാന്‍ ആര്‍.എസ്.എസിന് കഴിയുമെന്നും ഭാഗവത് അവകാശപ്പെട്ടു.പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഹന്‍ ഭാഗവത് ബീഹാറില്‍ എത്തിയിട്ടുള്ളത്. കര്‍ഷകര്‍ അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ എണ്ണം കൂടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments