മോ​ദി​ക്കു നാക്ക് പിഴച്ചു; മ​ഹാ​ത്മ ഗാ​ന്ധിയെ മോ​ഹ​ൻ​ലാ​ൽ ആക്കി

modi gandhi

രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ പേ​ര് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു വീ​ണ്ടും തെ​റ്റി. മോ​ഹ​ൻ​ദാ​സ് ക​രം​ച​ന്ദ് ഗാ​ന്ധി​യെ “​മോ​ഹ​ൻ​ലാ​ൽ ക​രം​ചം​ന്ദ് ഗാ​ന്ധി’​യാ​ക്കി​യാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സം​ഗം. ഗാ​ന്ധി​ജി നേ​തൃ​ത്വം ന​ൽ​കി​യ ച​ന്പാ​ര​ൻ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ 100-ാം വാ​ഷി​കാ​ഘോ​ഷ വേ​ദി​യി​ലാ​യി​രു​ന്നു മോ​ദി​യു​ടെ നാ​ക്കു​പി​ഴ​യെ​ന്ന് ജ​ൻ​താ കി ​റി​പ്പോ​ർ​ട്ട​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ബി​ഹാ​റി​ലെ മോ​ത്തി​ഹാ​രി​യി​ൽ ഭോ​ജ്പു​രി​യി​ൽ സം​സാ​രി​ച്ചു തു​ട​ങ്ങി​യ മോ​ദി മെ​ല്ലെ ബി​ഹാ​റി ഹി​ന്ദി​യി​ലേ​ക്കു തി​രി​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു നാ​ക്കു​പി​ഴ​ച്ച​ത്.”​മോ​ഹ​ൻ​ലാ​ൽ’ ക​രം​ച​ന്ദ് ഗാ​ന്ധി​യെ മ​ഹാ​ത്മ ആ​ക്കി​യ​തും ബാ​പ്പു ആ​ക്കി​യ​തും ബി​ഹാ​റാ​യി​രു​ന്നു എ​ന്നാ​ണ് മോ​ദി പ്ര​സം​ഗി​ച്ച​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് മോ​ദി​ക്കു ഗാ​ന്ധി​ജി​യു​ടെ പേ​രി​ൽ പി​ഴ​യ്ക്കു​ന്ന​ത്. മോ​ദി​യു​ടെ “​പി​ഴ​ച്ച’ പ്ര​സം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. 2013ൽ ​ജ​യ്പൂ​രി​ൽ ഒ​രു റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ച്ച​പ്പോ​ൾ മോ​ഹ​ൻ​ദാ​സി​നു​പ​ക​രം മോ​ഹ​ൻ​ലാ​ൽ എ​ന്നാ​ണ് ന​രേ​ന്ദ്ര മോ​ദി ഉ​ച്ച​രി​ച്ച​ത്. 2014 സെ​പ്റ്റം​ബ​റി​ൽ അ​മേ​രി​ക്ക​യി​ലെ മാ​ഡി​സ​ൻ സ്ക്വ​യ​റി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലും മോ​ദി​ക്ക് സ​മാ​ന പി​ഴ​വ് സം​ഭ​വി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മോ​ത്തി​ഹാ​രി​യി​ലും മോ​ദി​ക്കു പി​ഴ​ച്ച​ത്.