Tuesday, April 16, 2024
HomeNationalനരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡില്‍ ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ്

നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡില്‍ ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ്

നരേന്ദ്ര മോദിയെ ഗിന്നസ് ലോക റെക്കാഡില്‍ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഗോവന്‍ കോണ്‍ഗ്രസ് ഘടകം ഔദ്യോഗികമായി കത്തയച്ചു. ഏറ്റവും കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയെന്ന റെക്കാഡിന് മോദി അര്‍ഹനാണെന്നും തങ്ങളുടെ അപേക്ഷ പരിഗണിക്കണമെന്നുമാണ് ആവശ്യം.നരേന്ദ്ര മോദിയെ ലോക റെക്കാഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ചതില്‍ തങ്ങള്‍ സന്തോഷവാന്മാരാണെന്ന് ഗോവന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സങ്കല്‍പ്പ് അമോന്‍കാര്‍ അറിയിച്ചു. ഇന്ത്യയുടെ പൊതുമുതല്‍ ഉപയോഗിച്ച്‌ നാല് വര്‍ഷത്തിനിടെ 52 രാജ്യങ്ങളില്‍ 41 യാത്രകള്‍ നടത്താന്‍ അദ്ദേഹത്തിനായി. ഇക്കാലയളവില്‍ അദ്ദേഹം 335 കോടി രൂപ തന്റെ യാത്രകള്‍ക്കായി ഉപയോഗിച്ചെന്നത് അഭിമാനകരമാണെന്നും അദ്ദേഹം ബ്രിട്ടണിലെ ഗിന്നസ് വേള്‍ഡ് റെക്കാഡ് അധികൃതര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. നരേന്ദ്ര മോദി ഇന്ത്യയിലെ വരുംതലമുറകള്‍ക്ക് മാതൃകയാണ്. രാജ്യത്തെ ഒരൊറ്റ പ്രധാനമന്ത്രിയും തന്റെ ഭരണകാലയളവില്‍ ഇത്രയും യാത്ര ചെയ്‌തിട്ടില്ല. തന്റെ കാലയളവില്‍ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 69.03ലേക്ക് താഴ്‌ത്തി ഏഷ്യയിലെ ഏറ്റവും മോശം കറന്‍സിയാക്കാനും മോദിക്ക് സാധിച്ചു. ഇത്തരം നല്ലകാര്യങ്ങള്‍ ചെയ്‌ത മോദിയെ ഗിന്നസ് റെക്കാഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം തന്റെ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments