സുഹൃത്തിന്‍റെ വി​വാ​ഹാ​ഘോ​ഷ​ത്തി​ന് വേ​ണ്ടി​ ബോം​ബു​ക​ൾ ; പ്രതി ഒളിവിൽ

bomb

കാട്ടാക്കടയിൽ ഉഗ്രസ്ഫോടന ശേഷിയുള്ള നാടൻ ബോംബ് വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പേ​യാ​ട് അ​മ്മ​ൻ​കോ​വി​ന് സ​മീ​പ​ത്തെ റാ​ക്കോ​ണ​ത്ത് മേ​ലെപു​ത്ത​ൻ വീ​ട്ടി​ൽ അ​യ്യ​പ്പ​ൻ​ചെ​ട്ടി​യാ​രു​ടെ വീട്ടിൽ നിന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ക​ൻ അ​രു​ണ്‍​ലാ​ലി​നെ(23)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കഴിഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സ്ഫോടകശേഷി കൂടുതലുള്ള അഞ്ച് ബോംബുകൾ കണ്ടെത്തിയത്. ബോം​ബു​ക​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​വ​രം അ​യ്യ​പ്പ​ൻ​ചെ​ട്ടി​യാ​ർ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി അരുൺലാൽ ഒളിവിൽ പോവുകയായിരുന്നു. തി​രി​യോ​ട് കൂ​ടി​യ നാ​ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ബോംബുകളാണ് പിടിച്ചെടുത്തത്.

സുഹൃത്തിന്‍റെ വി​വാ​ഹാ​ഘോ​ഷ​ത്തി​ന് വേ​ണ്ടി​യാ​ണ് ബോം​ബു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.