സെന്‍സര്‍ ബോര്‍ഡ് കളികൾ ; സെക്‌സി ദുര്‍ഗ എസ് ദുര്‍ഗയായി

filim

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ശ്രദ്ധേയമായ സനല്‍ കുമാര്‍ ശശിധരന്റെ സിനിമയുടെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു. സെക്‌സി ദുര്‍ഗ എന്ന പേരിനു പകരം എസ് ദുര്‍ഗ മതിയെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം.

ചിത്രത്തില്‍ 23 ഇടങ്ങളില്‍ ബീപ് ശബ്ദം ഇടണമെന്ന നിര്‍ദ്ദേശവും സെന്‍സര്‍ ബോര്‍ഡ് നല്‍കി. മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണം പറഞ്ഞാണിത്.

സെന്‍സന്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തുവന്നു. കലയുടെ ദുര്‍ഗ വ്യത്യസ്തമാണെന്നും കലയ്ക്ക് മറ്റൊരു ഭാഷയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സെന്‍സര്‍ ബോര്‍ഡിന്റെ നിയന്ത്രണമില്ലാതെ ചിത്രം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഒഴിവുനേരത്തെ കളി എന്ന ചിത്രത്തിനു ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സെക്‌സി ദുര്‍ഗ.