Thursday, April 25, 2024
HomeNationalആറാം ക്ലാസു മുതല്‍ ഇനി യോഗയും

ആറാം ക്ലാസു മുതല്‍ ഇനി യോഗയും

ആറാം ക്ലാസു മുതല്‍ പാഠ്യ പദ്ധതിയില്‍ യോഗയും ഉള്‍പ്പെടുത്താന്‍ ദേശീയ വിദ്യാഭ്യാസ ഗവേഷണ, പരിശീലന കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. യോഗ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കാനാണ് നിര്‍ദ്ദേശം. കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അയച്ചു കഴിഞ്ഞു. സിബിഎസ്‌ഇ സ്‌കൂളുകള്‍ക്ക് ഇത് ബാധകമാണ്. സംസ്ഥാന സിലബസിലുള്ള സ്‌കൂളുകള്‍ക്ക് ഇത് നിര്‍ബന്ധമല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments