Friday, April 19, 2024
HomeInternationalഇസ്‍ലാമിക് സ്റ്റേറ്റ് അനുകൂല ഭീകർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി 11 ഭടൻമാർ കൊല്ലപ്പെട്ടു

ഇസ്‍ലാമിക് സ്റ്റേറ്റ് അനുകൂല ഭീകർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി 11 ഭടൻമാർ കൊല്ലപ്പെട്ടു

തെക്കൻ ഫിലിപ്പീൻസിലെ മിൻഡാനോ ദ്വീപിലെ മറാവി നഗരത്തിൽ നഗരവാസികളെ ബന്ദികളാക്കിയ ഇസ്‍ലാമിക് സ്റ്റേറ്റ് അനുകൂല ഭീകർക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി 11 ഭടൻമാർ കൊല്ലപ്പെട്ടു. 55 ഇൻഫൻട്രി ബറ്റാലിയനിലെ സൈനികർക്കാണ് ജീവൻ നഷ്ടമായത്.

വ്യോമാക്രമണത്തിന് നേതൃത്വം നൽകിയവർ ആദ്യം ബോംബ് വർഷിച്ചത് ലക്ഷ്യസ്ഥാനത്തായിരുന്നു. എന്നാൽ, രണ്ടാമത്തേത് ലക്ഷ്യം തെറ്റി തങ്ങളുടെ സൈന്യത്തിന് നേരെയാണ് പ്രയോഗിച്ചത്. ഇക്കാര്യത്തിൽ ഒരു തെറ്റുപറ്റിയെന്നും പ്രതിരോധ സെക്രട്ടറി പറഞ്ഞു. ഇതുവരെ ഏതാണ്ട് 70,000 നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഭീകരർ ഉൾപ്പെടെ 140 പേർക്ക് ജീവൻ നഷ്ടമായെന്നുമാണ് കണക്ക്.

ഐഎസിന്റെ കറുത്തകൊടി വഹിക്കുന്ന ഭീകരരുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ 2000 നഗരവാസികളാണു ബന്ദികളായിരിക്കുന്നത്. ഭീകരർക്ക് കീഴടങ്ങാൻ സർക്കാർ അവസരം നൽകിയിരുന്നു. ഒരാഴ്ചയായ സൈനികനടപടിയുടെ ഭാഗമായി ചൊവ്വാഴ്ച തെക്കൻ ഫിലിപ്പീൻസിൽ പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടെർട്ട് പട്ടാളനിയമം പ്രഖ്യാപിച്ചിരുന്നു. ഐഎസ് ബന്ധമുള്ള ഭീകരർ നഗരത്തിന്റെ ഒരുഭാഗം പിടിച്ചടക്കിയതോടെയാണു സൈന്യമിറങ്ങിയത്. ഇതോടെ രണ്ടുലക്ഷം വരുന്ന പട്ടണവാസികളിലേറെയും നാടുവിട്ടു.

ഭീകരർ പിടിമുറുക്കിയ നഗര ഭാഗങ്ങളിലേക്കു സൈന്യം ഇടിച്ചു കയറി ആക്രമണം നടത്തി. സൈന്യം വധിച്ച ഭീകരരിൽ എട്ടു പേർ വിദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേർ സൗദി അറേബ്യ, രണ്ടു പേർ മലേഷ്യ, രണ്ടു പേർ ഇന്തൊനീഷ്യ, ഒരാൾ യെമൻ, ഒരാൾ ചിചായന എന്നിവിടങ്ങളിലുള്ളവരാണ്. ഇവർ എങ്ങനെയാണ് രാജ്യത്ത് കടന്നതെന്ന് വ്യക്തമല്ല. ഇന്തൊനീഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വഴി കടന്നതാകുമെന്നാണ് സംശയിക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments