Friday, April 19, 2024
Homeപ്രാദേശികംറാന്നി എം. എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്‌ദി നിറവിൽ

റാന്നി എം. എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്‌ദി നിറവിൽ

റാന്നി സെന്റ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1916 ൽ സ്ഥാപിതമായ റാന്നിയിലെ പ്രഥമ ഇംഗ്ലീഷ് വിദ്യാലയമായ റാന്നി എം. എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്‌ദി നിറവിൽ. ഇന്നു രാവിലെ 10 : 30 നു നടന്ന ശതാബ്‌ദി സമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ എം. ജെ. മനോജ് സ്വാഗതം പറഞ്ഞു. കോർപ്പറേറ്റ് സ്‌കൂൾ സെക്രട്ടറി അബു വളഞ്ഞംതുരുത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ മാനേജർ പ്രൊഫ്. രാജു കുരുവിള അധ്യക്ഷത വഹിച്ചു. എം. ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റിൻ ശതാബ്‌ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി അധ്യാപകനായ ഡോ. ലിനോജിനെ ആദരിച്ചു. ക്നാനായ അതിഭദ്രാസന ആർച്ച് ബിഷപ്പ് അഭിവന്ദ്യ കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കല്ലിശ്ശേരി മേഖല അധിപൻ അഭി. കുരിയാക്കോസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, റാന്നി മേഖലാധിപൻ അഭി. കുരിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എം. പി. മുഖ്യ പ്രഭാഷകനായിരുന്നു. മുൻ ഭരണകർത്താക്കളെ എം. എൽ. എ. രാജു എബ്രഹാം സമ്മേളനത്തിൽ ആദരിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ഗിരിജ മധു , റാന്നി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ശശികല രാജശേഖരൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസ് , പഞ്ചായത്ത് അംഗം സി. ജി. വേണുഗോപാൽ , വലിയ പള്ളി വികാരി റവ. രാജൻ എബ്രഹാം കുളമടയിൽ , പി. ടി. എ. പ്രസിഡണ്ട് റവ. ഫാ. ജോസഫ് എം. കുരുവിള മതാംപറമ്പിൽ , വി. എം. അഷ്‌റഫ് മൗലവി , കെ. വസന്ത കുമാർ , പ്രൊഫ്. ഷെവലിയാർ പ്രസാദ് ജോസഫ് കോയിക്കൽ , ബിനോയ് കെ. എബ്രഹാം , ആലിച്ചൻ ആറൊന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ടീന എബ്രഹാം നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments