റഷ്യയിൽ യാത്രാ വിമാനം തകർന്നുവീണ് 71 പേർ കൊല്ലപ്പെട്ടു

plane crash

റഷ്യൻ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം യാത്രാ വിമാനം തകർന്നുവീണ് 71 പേർ കൊല്ലപ്പെട്ടു. ദോമജിയധവ വിമാത്താവളത്തിൽനിന്നു പറന്നുയർന്ന  സാറാത്താവ് എയർലൈൻസിന്റെ അന്റോനോവ് AN-148 വിമാനമാണ് തകർന്നു വീണത്. 65 യാത്രക്കാരും 6 ജീവനക്കാരുമടക്കം 71 പേരാണ് വിമാനത്തിലുണ്ടായിരുന്നത് . റഷ്യൻ നഗരമായ ഒര്കസ്‌കിലേക് പോവാൻ പറന്നുയർന്നയുടൻ  വിമാനം തകർന്ന് വീഴുകയായിരുന്നു. വിമാനത്തിന് ഏഴുവർഷം പഴക്കമാണുള്ളത് . കഴിഞ്ഞ വർഷമാണ് കമ്പനി ഈ വിമാനം വാങ്ങിയത് . അപകട കാരണം ഇനിയും വ്യക്തമല്ല