റാന്നിയിൽ കഞ്ചാവ് ചെടി വളർത്തിയ ഡോക്ടർ പിടിയിലായി

ranni ganja

റാന്നിയിൽ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ ദന്ത ഡോക്ടർ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു . പഴവങ്ങാടി വലിയപറമ്പുപടി മുള്ളംകുഴിയിൽ ഡോ. തോമസ് മാത്യുവിനെയാണ് (48) ഇൻസ്പെക്ടർ അൻവർ സാദത്തും സംഘവും പിടികൂടിയത്. പരിശോധന നടത്തിയപ്പോൾ മൂന്നു ചെടികൾ കണ്ടെത്തി. ഒന്നിന് 1.40 മീറ്ററും മറ്റുള്ളവയ്ക്ക് യഥാക്രമം 75, 46 സെന്റിമീറ്ററും ഉയരമുണ്ടായിരുന്നു. മൂന്നു മാസം പഴക്കമുള്ള ചെടികൾ എക്സൈസ് തൊണ്ടിയായി പിഴുതെടുത്തു. തോമസ് മാത്യുവിനെ കോടതിയിൽ ഹാജരാക്കുമെന്ന് അറിയിച്ചു.