Friday, March 29, 2024
HomeNationalകന്നഡ നടിയും എം.പിയുമായ രമ്യ(34) കോൺഗ്രസി​​ന്റെ ഓൺലൈൻ കമ്മ്യൂണിക്കേഷൻ തലപ്പത്തേക്ക്

കന്നഡ നടിയും എം.പിയുമായ രമ്യ(34) കോൺഗ്രസി​​ന്റെ ഓൺലൈൻ കമ്മ്യൂണിക്കേഷൻ തലപ്പത്തേക്ക്

കന്നഡ നടിയും എം.പിയുമായ രമ്യ(34) കോൺഗ്രസി​​ന്റെ ഓൺലൈൻ കമ്മ്യൂണിക്കേഷൻ തലപ്പത്തേക്ക്​. ട്വിറ്ററിൽ 4,83,000 ഫോളോവേഴ്​സാണ്​ രമ്യക്കുള്ളത്​. സാമൂഹിക മാധ്യമങ്ങളുടെയും ഐ റ്റി സംബന്ധമായ കാര്യങ്ങളുടെയും ചുമതല മാണ്ഡ്യ എം.പിയായ രമ്യക്ക്​ നൽകുമെന്നാണ് അറിയുന്നത്. ​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്ത്.

അഞ്ചു വർഷമായി​ കോൺഗ്രസിന്റെ ഐ.ടി വിഭാഗം ചുമതല വഹിക്കുന്ന ദീപിന്ദർ ഹൂഡ(39) നെ മാറ്റിയാണ്​ രമ്യയെ നിയമിക്കുന്നത്​. ഒാൺലൈൻ രംഗത്ത്​ കോൺഗ്രസി​​ന്റെ അവസ്​ഥ വളരെ ശോചനീയമാണെന്ന് ​ കണ്ടാണ്​ ചുമതല മാറ്റുന്നത്‌​. ഇക്കാര്യങ്ങളെക്കുറിച്ചു ​ ഒൗദ്യോഗികമായി പ്രഖ്യാപനം ഇത് വരെ വന്നിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments