Thursday, March 28, 2024
HomeInternationalചൈനയിൽ ഭൂകമ്പം; 9 പേർ മരിച്ചു 25 ൽ അധികം ആളുകൾക്ക് പരിക്കേറ്റു

ചൈനയിൽ ഭൂകമ്പം; 9 പേർ മരിച്ചു 25 ൽ അധികം ആളുകൾക്ക് പരിക്കേറ്റു

ചൈനയിലെ ഷിൻജിയാങ്​ മേഖലയിൽ വ്യാഴാഴ്​ച പുലർച്ചെ ഭൂചലനമുണ്ടായി. റിക്​ടർ സ്​കെയിലിൽ  5.5 തീവ്രത രേഖപ്പെടുത്തി.​ 9 പേർ ​മരിക്കയും  25 അധികം  പേർക്ക്​ പരിക്കേറ്റതായി റിപ്പോർട്ട്. ഭൂകമ്പത്തിൽ 180 ഒാളം വീടുകൾ തകർന്നു. നിരവധി കെട്ടിടങ്ങൾ തകരുകയും റോഡുകൾക്ക്​ കേടുപാടു സംഭവിക്കുകയും ചെയ്​തിട്ടുണ്ട്​. പാമിർ പീഠഭൂമിക്ക് തെക്ക്കിഴക്ക്​ 8 കിലോമീറ്റർ ആഴത്തിലാണ്​ ഭൂകമ്പത്തി​ന്റെ  പ്രഭവകേന്ദ്രമെന്ന്​ ജിയോളജിക്കൽ സർവെ റിപ്പോർട്ട്​ ചെയ്​തു. ഭൂകമ്പം ശക്തമായി അനുഭവപ്പെട്ട താക്സ്കോർഗാനിൽ നിന്നും 9,200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്​ മാറ്റി. ഷിൻജിയാങിലുണ്ടായ ഭൂകമ്പത്തി​ന്റെ  തുടർചലനങ്ങൾ അയൽപ്രദേശങ്ങളായ അഫ്​ഗാനിസ്​താനിലും പാകിസ്​താനിലും അനുഭവപ്പെട്ടിട്ടുണ്ട്​.

RELATED ARTICLES
- Advertisment -

Most Popular

Recent Comments