മാണിയുടെ​ തീരുമാനം യു.ഡി.എഫിന്​ അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ​ ഉമ്മന്‍ ചാണ്ടി

K M Mani

കേരളാ കോണ്‍ഗ്രസ്​ നേതാവ്​ കെ.എം മാണിയുടെ​ തീരുമാനം യു.ഡി.എഫിന്​ അനുകൂലമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ​ ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കെ.എം മാണിക്ക്​ പ്രവര്‍ത്തിക്കാന്‍ ഏറ്റവും നല്ലത് യു.എഡി.എഫ്​ ആണെന്നു ഉമ്മന്‍ ചാണ്ടി വ്യക്​തമാക്കി. അതേസമയം മാണിയെ യു.ഡി.എഫിലേക്ക് കൊണ്ടുവരുവാൻ സാധ്യമായതെല്ലാം ​ ചെയ്യുമെന്ന് മുസ്​ലിം ലീഗ്​ നേതാവ്​​ പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മാണി യു.ഡി.എഫിനെ പിന്തുണക്കുമെന്ന​ ശുഭപ്രതീക്ഷയിലാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്​തമാക്കി.