ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കിയാല്‍ എല്ലാ വോട്ടുകളും ബി.ജെ.പിക്ക്- കെജ്‌രിവാൾ

kejariwal


ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കിയാല്‍ ഡല്‍ഹിയിലെ എല്ലാ വോട്ടുകളും ബി.ജെ.പിക്ക് . മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് 2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കിയാല്‍ ബിജെപിക്ക് വോട്ടുകൾ നൽകാമെന്ന് അറിയിച്ചിരിക്കുന്നത്.ഡല്‍ഹിക്ക് പൂര്‍ണ പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയ സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ ഈ പ്രസ്താവന. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്കുന്നില്ലെങ്കിൽ ബി.ജെ.പിക്കാര്‍ ഡല്‍ഹി സ്ഥലംവിടാൻ ജനങ്ങള്‍ ബോര്‍ഡ് വെയ്ക്കുമെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.