മരടിലെ സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിതവേഗം

മരടില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്‌കൂള്‍ വാന്‍ അപകടത്തിന് കാരണം അമിതവേഗമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇടുങ്ങിയ വഴിയിലൂടെ അമിതവേഗത്തില്‍ തിരിഞ്ഞതാണ് അപകടകത്തിന് കാരണമെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ നിരീക്ഷണം. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.