ദിലീപിന് ന​ടി​യോ​ട് പ്ര​തി​കാ​ര​വാ​ഞ്​ഛ വ​ള​ർന്നതിന്റെ കാരണം

dileep story

ന​ടി​യും താ​നും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത് ത​​ന്റെ ജീ​വി​തം ത​ക​ർ​ക്കാ​നി​ട​യാ​ക്കി​യ നടിയുടെ ചി​ല പെ​രു​മാ​റ്റ​ങ്ങ​ളാണെന്ന് കു​റ്റ​സ​മ്മ​ത​മൊ​ഴി​യി​ൽ ദി​ലീ​പ് വെ​ളി​പ്പെ​ടു​ത്തി​യ​താ​യി മാധ്യമ റിപ്പോർട്ട്. ദി​ലീ​പ്​ മു​ൻ​കൈ​യെ​ടു​ത്ത്​ ന​ടി​യെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യും മ​റ്റു​മാ​ക്കി മാ​റ്റി​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ദി​ലീ​പിന്റെ കു​ടും​ബ​വു​മാ​യും ന​ടി അ​ടു​ത്ത സൗ​ഹൃ​ദം ഉ​ണ്ടാ​ക്കി​യെ​ടു​ത്തു. പി​ന്നീ​ട് ഒ​രു വി​ദേ​ശ​പ​ര്യ​ട​ന​ത്തി​നിടെ യു​ണ്ടാ​യ ചി​ല പ്ര​ശ്ന​ങ്ങ​ളാ​ണ് ദി​ലീ​പും ന​ടി​യും ത​മ്മി​ൽ അ​ക​ലാ​ൻ കാ​ര​ണ​മാ​യ​ത്. അ​തി​നു​ശേ​ഷം ത​ന്റെ സി​നി​മ​യി​ൽ​നി​ന്ന്​ ന​ടി​യെ ഒ​ഴി​വാ​ക്കി​യെ​ന്നു മാ​ത്ര​മ​ല്ല മ​റ്റു സി​നി​മ​ക​ളി​ൽ അ​വ​സ​രം ല​ഭി​ക്കാ​തി​രി​ക്കാ​നും ദി​ലീ​പ്​ ച​ര​ടു​വ​ലി​ച്ചു. ഇ​തോ​ടെ ദി​ലീ​പു​മാ​യി ബ​ന്ധം വി​ച്ഛേ​ദി​ച്ച ന​ടി, മ​ഞ്​​ജു വാ​ര്യ​രു​മാ​യി കൂ​ടു​ത​ൽ സൗ​ഹൃ​ദ​ത്തി​ലാ​യി. ന​ടി​യും ദി​ലീ​പും ചേ​ർ​ന്ന് റി​യ​ൽ എ​സ്​​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ല്ലാം മ​ഞ്ജു​വു​മാ​യി ച​ർ​ച്ച ചെ​യ്തോ​ളാ​മെ​ന്ന നി​ല​പാ​ടാ​ണ് ന​ടി സ്വീ​ക​രി​ച്ച​ത്. ഇ​തും ദി​ലീ​പി​ൽ ന​ടി​യോ​ട് പ്ര​തി​കാ​ര​വാ​ഞ്​ഛ വ​ള​ർ​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സ്സി​ലാ​യി. ദി​ലീ​പു​മാ​യി ഭൂ​മി ഇ​ട​പാ​ടു​ക​ളി​ൽ സ​ഹ​ക​രി​ച്ചി​രു​ന്ന​വ​രു​ൾ​പ്പെ​ടെ 26 പേ​രെ പൊ​ലീ​സ്​ ക്ല​ബി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ചോ​ദ്യം​ചെ​യ്ത​ത്. ഇ​വ​രി​ൽ പ​ലരെയും പ​ൾ​സ​ർ സു​നി​യു​ടെ പ​ല​വി​ധ​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ളും കാ​ണി​ച്ചി​രു​ന്നു. ചി​ല​രെ​ല്ലാം ദി​ലീ​പിന്റെ സി​നി​മ​ചി​ത്രീ​ക​ര​ണ സ്​​ഥ​ല​ങ്ങ​ളി​ൽ പ​ൾ​സ​ർ സു​നി​യു​ടെ സാ​ന്നി​ധ്യം തു​റ​ന്നു​സ​മ്മ​തി​ച്ചു. മൊ​ഴി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളൊ​ന്നും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​ക​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.