Thursday, April 18, 2024
HomeKeralaഔദ്യോഗികമായി ബി.ജെ.പിയിലേക്ക് ക്ഷണിക്കുവാൻ എം.ടി രമേശ് സെന്‍കുമാറിന്റെ വീട്ടിലെത്തി

ഔദ്യോഗികമായി ബി.ജെ.പിയിലേക്ക് ക്ഷണിക്കുവാൻ എം.ടി രമേശ് സെന്‍കുമാറിന്റെ വീട്ടിലെത്തി

സെന്‍കുമാറിനെ ഔദ്യോഗികമായി ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നേതാവ് എം.ടി രമേശ് മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ വീട്ടിലെത്തി. സെന്‍കുമാര്‍ ബി.ജെ.പിയിലേക്കു വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞതിനു പിന്നാലെയാണ് എംടി രമേശ് സെന്‍കുമാറിന്റെ വീട്ടിലെത്തിയത്. സെന്‍കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യവും വസ്തുനിഷ്ഠവുമാണെന്നും കേരളത്തിലെ ജനസംഖ്യ വിസ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് പോകുന്നതെന്നുമാണ് കുമ്മനം അഭിപ്രായപ്പെട്ടത്. ഐസിസിനെയും ആര്‍.എസ്.എസിനെയും താരതമ്യപ്പെടുത്താനാവില്ലെന്നും ദേശവിരുദ്ധമായ മതതീവ്രവാദമാണ് അപകടകരമെന്നുമാണ് കഴിഞ്ഞ ദിവസം സെന്‍കുമാര്‍ പറഞ്ഞത്. സംസ്ഥാനത്ത് മുസ്‌ലിം ജനസംഖ്യ വന്‍തോതില്‍ വര്‍ധിച്ചുവരികയാണെന്നും സെന്‍കുമാര്‍ പരാമര്‍ശിച്ചിരുന്നു. ബി.ജെ.പി മുഖപത്രമായ ജന്മഭൂമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രതിഭാ സംഗമത്തിലും സെന്‍കുമാര്‍ പങ്കെടുക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments