ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കോച്ച്‌ തുഷാര്‍ ആരോത് രാജിവെച്ചതായി ബി സി സി ഐ അറിയിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കോച്ച്‌ തുഷാര്‍ ആരോത് രാജിവെച്ചതായി ബി സി സി ഐ. ചില വ്യക്തിപരമായ കാരണങ്ങളാലാണ് തുഷാര്‍ രാജി വെച്ചതെന്നും അതിനാല്‍ അദ്ദേഹത്തിന്റെ രാജി ബോര്‍ഡ് സ്വീകരിച്ചതായും ബി സി സി ഐ അറിയിച്ചു.കൂടാതെ ഇത്രയും നാള്‍ വനിതാ ക്രിക്കറ്റ് കോച്ച്‌ സ്ഥാനം ഏറ്റെടുത്തതിന് നന്ദിയും ബോര്‍ഡ് പ്രകടിപ്പിച്ചു. വനിതാ ക്രിക്കറ്റ് ടീമിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ മികച്ചതാണെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 2017 ലെ വനിത ക്രിക്കറ്റ് ലോകകപ്പില്‍ തുഷാറിന്റെ കീഴിലുള്ള ഇന്ത്യന്‍ ടീം ഫൈനല്‍ വരെ എത്തിയിരുന്നു.2018 ല്‍ അന്താരാഷ്ട്ര ഏകദിന മത്സരത്തിലും ടി 20 മത്സരത്തിലും വനിതാ ടീം ജേതാക്കളായിരുന്നു.