Friday, April 19, 2024
HomeKeralaഇടുക്കി അണക്കെട്ടില്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല

ഇടുക്കി അണക്കെട്ടില്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്‌ കുറഞ്ഞുവരുന്നതായി കേരളാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ജലനിരപ്പ് 2400.32 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് പകുതിയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ദുര്‍ബലമാണെങ്കിലും ഷട്ടറുകള്‍ ഉടന്‍ അടയ്ക്കില്ല. ജലനിരപ്പ്‌ 2400 അടിയിലേക്ക് എത്തുമ്ബോള്‍ ഷട്ടറുകള്‍ അടയ്ക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments