മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലായി കെ.എസ്.ആര്‍.ടി.സി

കെ. എസ്‌. ആർ. ടി. സി പ്രീപെയ്ഡ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് തണലായി കെ.എസ്.ആര്‍.ടി.സിയും രംഗത്ത്. പ്രളയ ദുരന്തം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന വയനാട്, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, എന്നീ ജില്ലകളിലേക്ക് സംഘടനകളും മറ്റു സ്ഥാപനങ്ങളും വ്യക്തികളും ശേഖരിച്ച്‌ നല്‍കുന്ന വസ്ത്രങ്ങള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവ കെ.എസ്.ആര്‍.ടി.സി ബസുകളിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് സൗജന്യമായി എത്തിക്കും. സാധനങ്ങള്‍ എത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ ഏറ്റവും അടുത്തുള്ള കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ എത്തിക്കുക. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങള്‍ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കുമെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. വരുന്ന മൂന്ന് ദിനങ്ങളില്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.