ലൈംഗിക പീഡനക്കേസില്‍ പ്രതി എന്ന് ആരോപിക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച നോട്ടീസ് അയക്കും. ഏറ്റുമാനൂരില്‍ വച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച ചേരുന്ന അന്വേഷണ സംഘത്തിന്റെ അവലോകന യോഗത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് അയയ്ക്കുക. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാവും നോട്ടീസില്‍ ആവശ്യപ്പെടുക. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുകയെന്നാണ് സൂചന. അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായും എസ്പി വ്യക്തമാക്കി. അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് ബിഷപ്പിനെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ തനിക്കെതിരേ നടത്തുന്ന സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചിരുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച നോട്ടീസ് അയക്കും
RELATED ARTICLES