“അപമാനം പേറി മന്ത്രിയായി തുടരാൻ താത്പര്യമില്ല” തോമസ് ചാണ്ടി

Thomas Chandy

മന്ത്രി തോമസ് ചാണ്ടി രാജി എൻ സി പി നേതൃത്വത്തോട് സന്നദ്ധത അറിയിച്ചു. അപമാനം പേറി മന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. എന്നാൽ കോടതി വിധി ബുനാഴ്ച എത്തുംവരെ കാത്തിരിക്കാൻ എൻ സി പി മന്ത്രിയോട് ആവശ്യപ്പെട്ടു.അതേ സമയം, തോമസ് ചാണ്ടി രാജി വെക്കുന്ന സ്ഥാനത്തേക്ക് മന്ത്രിയായി ശശീന്ദ്രൻ എത്തിയേക്കും എന്നാണ് സൂചന. ഹണി ട്രാപ് കേസ് ഒത്തുതീർപ്പായാൽ എ.കെ ശശീന്ദ്രന് മന്ത്രിയാകാം. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അതീവഗുരുതരമുള്ളതാണെന്നും നിയമസാധുത ഉണ്ടന്നും അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചിരുന്നു.