Thursday, March 28, 2024
HomeKeralaമന്ത്രി ജി. സുധാകരന്റെ ഭാര്യ സര്‍വകലാശാല ഡയറക്ടർ സ്ഥാനം രാജിവെച്ചു

മന്ത്രി ജി. സുധാകരന്റെ ഭാര്യ സര്‍വകലാശാല ഡയറക്ടർ സ്ഥാനം രാജിവെച്ചു

മന്ത്രി ജി. സുധാകരന്റെ ഭാര്യ  ജൂബിലി നവപ്രഭ സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടർ സ്ഥാനം രാജിവെച്ചു. തന്റെ ഭര്‍ത്താവ് ജി സുധാകരനെയും തന്നെയും കരുതിക്കൂട്ടി അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂബിലി നവപ്രഭയുടെ രാജി. തന്‍റെ തസ്തിക സ്ഥിരമാക്കാന്‍ പോകുകയാണെന്നും ശമ്പളം കൂട്ടാന്‍ നീക്കമുണ്ടെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജൂബിലി നവപ്രഭ വ്യക്തമാക്കി. അത്തരമൊരു നീക്കം കേരള സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടോ എന്ന കാര്യം തനിയ്ക്കറിയില്ലെന്നും നവപ്രഭ വ്യക്തമാക്കി. സത്യസന്ധരായവരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ നവപ്രഭ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments