Thursday, March 28, 2024
HomeCrimeപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനൊന്നുകാരനെ അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനൊന്നുകാരനെ അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പതിനൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗസിയാബാദിലെ മുറഡ്‌നഗര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രതി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.ശേഷം അടുത്തുള്ള വയലില്‍ എത്തിച്ച്‌ ക്രൂരമായി ബലാത്സംഗം ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാണുന്നത് ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ്. പ്രതി ഈ സമയം സ്ഥലം കാലിയാക്കിയിരുന്നെന്നും കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയാണ് നടന്നസംഭവം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് കുട്ടിയെ സഞ്ജയ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയായ 11 വയസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തു തിങ്കളാഴ്ച ജുവനയില്‍ കോടതിയില്‍ ഹാജരാക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments