Thursday, March 28, 2024
HomeKeralaഎന്റെ 'പശുവിനെ' സെൻസർബോർഡ്​ മുറിച്ച്​ മാറ്റി -​ സലീം കുമാർ

എന്റെ ‘പശുവിനെ’ സെൻസർബോർഡ്​ മുറിച്ച്​ മാറ്റി -​ സലീം കുമാർ

ദൈവമേ കൈ തൊഴാം എന്ന ചിത്രത്തിൽ നിന്നും സെൻസർബോർഡ്​ പശുവിനെ മുറിച്ച്​ മാറ്റിയെന്ന്​ സലീം കുമാർ. ചിത്രത്തിലുണ്ടായിരുന്ന പശുവി​​ന്റെ ഒരു രംഗത്തിനാണ്​​ സെൻസർ ബോർഡ്​ കത്രിക വെച്ചത്​​. ജയറാം നായകനായ ചിത്രം ഇന്ന്​ തിയറ്ററുകളിലെത്തി. ചെറുപ്പം മുതലേ വീട്ടിൽ പശുവിനെ വളർത്താറുള്ള തനിക്കാണ്​ ഇൗ ഗതി വന്നതെന്നും സലിം കുമാർ പറയുന്നു. വിവാദത്തിന്​ ഒരു സാധ്യതയുമില്ലാത്ത രംഗം മുറിച്ച്​ മാറ്റാൻ ബോർഡ്​ തീരുമാനിച്ചപ്പോൾ അതി​െന വെല്ലുവിളിച്ച്​ കോടതി കയറേണ്ടതായിരുന്നു, റിലീസിങ്​ വൈകുന്നത്​ മൂലമാണ്​​​ അതിന്​ മുതിരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പശു നമ്മുടെ കയ്യിൽ നിന്നും പോയി. പശു എന്ന വാക്ക് ഉപയോഗിച്ചാൽ​ തന്നെ വർഗീയമാകുമെന്ന്​ സെൻസർബോർഡ്​ പറയുന്നു, ഒന്നിനെയും വിമർശിക്കാനാകാത്ത സാഹചര്യമാണ്​ ഇപ്പോഴെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments