സി.പി.എം ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന് ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.നിയമ ബിരുദധാരിയായായ സജി ചെറിയാന് 1995ല്‍ ജില്ലാ കമ്മിറ്റി അംഗമായി. 2001 മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നിലവില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ രണ്ടാംതവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി സജി ചെറിയാന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.2006 ല്‍ ചെങ്ങന്നൂരില്‍ പി.സി. വിഷ്ണുനാഥിനെതിരേ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സജി ചെറിയാന്
RELATED ARTICLES