Saturday, April 20, 2024
HomeNationalവൈദ്യുത വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍

വൈദ്യുത വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍

ഇന്ത്യയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ കുറിച്ച്‌ നിര്‍മ്മാതാക്കള്‍ ചിന്തിച്ചുതുടങ്ങി. വൈദ്യുത വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തു കീഴടക്കുന്ന ചിത്രം വിദൂരമല്ല. വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരും ശക്തമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി വൈദ്യുത ബാറ്ററികളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 12 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. വൈദ്യുത വാഹനങ്ങളെ സംബന്ധിച്ചു ബാറ്ററിയാണ് ഏറ്റവും ചെലവേറിയ ഘടകം. സര്‍ക്കാരിന്റെ പുതിയ നടപടി വൈദ്യുത വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ മഹീന്ദ്രയും ടാറ്റയും മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹനങ്ങളെ അണിനിരത്തുന്നത്. ബാറ്ററികള്‍ക്ക് വില കുറയുന്നതോട് കൂടി വൈദ്യുത കാറുകളുടെ ഉത്പാദന ചെലവു കുറയും. വൈദ്യുത കാറുകള്‍ക്ക് വേണ്ടിയുള്ള ബാറ്ററിയുടെ ഉത്പാദനം നിലവില്‍ ഇന്ത്യയിലില്ല; അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ബാറ്ററി ഇറക്കുമതി. ജിഎസ്ടി നിരക്ക് കുറച്ചു; വിപണിയില്‍ വൈദ്യുത കാറുകള്‍ക്ക് വില കുറയും ബാറ്ററിക്ക് പുറമെ വൈദ്യുത വാഹനങ്ങളുടെ നികുതി നിരക്ക് കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണ ഇറക്കുമതി മോഡലുകള്‍ക്ക് ഈ ആനുകൂല്യം ഒരുങ്ങില്ലെന്നാണ് വിവരം.  കഴിഞ്ഞ ദിവസമാണ് വൈദ്യുത വാഹനങ്ങള്‍ക്ക് ഹരിത നമ്പർ പ്ലേറ്റു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇനി മുതല്‍ പച്ച പ്രതലത്തില്‍ വെള്ള അക്ഷരങ്ങളാടു കൂടിയതാകും സ്വകാര്യ വൈദ്യുത വാഹനങ്ങളുടെ നമ്പർ പ്ലേറ്റ്. അതേസമയം ടാക്സി ഉള്‍പ്പെടെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന വൈദ്യുത വാഹനങ്ങളുടെ നമ്ബര്‍ പ്ലേറ്റുകളില്‍ പച്ച പ്രതലവും മഞ്ഞ അക്ഷരങ്ങളുമാണ് ഉണ്ടാവുക. ഇന്ത്യന്‍ നിരത്തില്‍ ഓടുന്ന എല്ലാ വൈദ്യുത വാഹനങ്ങള്‍ക്കും പുതിയ ഹരിത നമ്പർ പ്ലേറ്റ് ബാധകമാകും. ഇതു സംബന്ധിച്ച വിജ്ഞാപനം ഒരാഴ്ചയ്ക്കകം സര്‍ക്കാര്‍ പുറത്തിറക്കും.

ശരിക്കും ഏതിനാണ് ചെലവ് കുറവ് – ഇന്ധന കാറുകള്‍ക്കോ, വൈദ്യുത കാറിനോ?

ശരിക്കും ഏതിനാണ് ചെലവ് കുറവ്, പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, വൈദ്യുത കാറിനോ? സംശയ നിവാരണത്തിനായി മഹീന്ദ്രയുടെ രണ്ട് മോഡലുകള്‍ മാത്രമാണ് ഇന്ത്യയില്‍ നിലവില്‍ ലഭ്യമാകുന്നത്.മഹീന്ദ്രയുടെ തന്നെ വെരിറ്റോ പെട്രോളുമായി ഇ-വെരിറ്റോയെ ഒന്ന് താരതമ്യം ചെയ്ത് നോക്കാം. 19 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മഹീന്ദ്ര വെരിറ്റോ പെട്രോളില്‍ കമ്ബനി നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഇന്ത്യന്‍ റോഡ് സാഹചര്യത്തില്‍ ഇതു കുറയും. 100 കിലോമീറ്റര്‍ ദൂരം മഹീന്ദ്ര വെരിറ്റോ പെട്രോളില്‍ സഞ്ചരിക്കണമെങ്കില്‍ ഏകദേശം ആറു ലിറ്റര്‍ ഇന്ധനം ആവശ്യമാണ്.ജിഎസ്ടി നിരക്ക് കുറച്ചു; വിപണിയില്‍ വൈദ്യുത കാറുകള്‍ക്ക് വില കുറയും ലിറ്ററിന് 71 രൂപ നിരക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ 426 രൂപയോളം പെട്രോളിന് ചെലവിടേണ്ടി വരും. ഇനി മഹീന്ദ്ര ഇ-വെരിറ്റോയുടെ കാര്യം നോക്കാം. 18 യൂണിറ്റ് വൈദ്യുതിയാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍ ഇ-വെരിറ്റോയ്ക്ക് ആവശ്യം.ജിഎസ്ടി നിരക്ക് കുറച്ചു; വിപണിയില്‍ വൈദ്യുത കാറുകള്‍ക്ക് വില കുറയും. പൂര്‍ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററിയില്‍ 110 കിലോമീറ്റര്‍ ദൂരമോടാന്‍ ഇ-വെരിറ്റോയില്‍ പറ്റും. ഇവിടെയും ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ 100 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.ജിഎസ്ടി നിരക്ക് കുറച്ചു; വിപണിയില്‍ വൈദ്യുത കാറുകള്‍ക്ക് വില കുറയും. യൂണിറ്റിന് അഞ്ചു രൂപയാണ് ആഭ്യന്തര വൈദ്യുതി നിരക്കെങ്കില്‍ 90 രൂപ ചെലവില്‍ ഇ-വെരിറ്റോയില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. അതായത്, ഇലക്‌ട്രിക് കാര്‍ സഞ്ചരിക്കുന്നതിന്റെ അഞ്ചിരട്ടി ചെലവിലാണ് പെട്രോള്‍ കാര്‍ സഞ്ചരിക്കുന്നത്. വൈദ്യുത കാര്‍ വാങ്ങിയാലോ? വൈദ്യുത കാറുകള്‍ക്കുമുണ്ട് ചില ദോഷങ്ങള്‍. നിലവില്‍ ചാര്‍ജ്ജിംഗ് പോയിന്റുകളുടെ ലഭ്യതക്കുറവാണ് ഇന്ത്യയില്‍ വൈദ്യുത കാറുകള്‍ക്കുള്ള പ്രധാന വെല്ലുവിളി. വൈദ്യുത കാറുകള്‍ക്ക് പരിപാലന ചെലവു കുറവാണെങ്കിലും ബാറ്ററി ചെലവുകള്‍ ഭീമമാകാം. ഏകദേശം രണ്ടര മുതല്‍ മൂന്നു ലക്ഷം രൂപയോളമാണ് ബാറ്ററി മാറ്റുന്നതിനുള്ള ചെലവ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments