Friday, April 19, 2024
HomeKeralaകാരുണ്യ ലോട്ടറി നടത്തിപ്പില്‍ വീഴ്ചയെന്ന് റിപ്പോർട്ട്

കാരുണ്യ ലോട്ടറി നടത്തിപ്പില്‍ വീഴ്ചയെന്ന് റിപ്പോർട്ട്

‘കാരുണ്യ’ അടക്കമുള്ള പ്രത്യേകോദ്ദേശ ലോട്ടറികളുടെ നടത്തിപ്പില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട്. സ്ത്രീശക്തി, ജവാന്‍ ലോട്ടറികളുടെ നടത്തിപ്പിലും വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാരുണ്യയടക്കമുള്ള പ്രത്യേകദ്ദേശ ലോട്ടറികളിലെ വീഴ്ചകള്‍ എടുത്തു പറഞ്ഞാണ് സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം. കാരുണ്യ പദ്ധതി പ്രകാരം 632 കോടി രൂപയുടെ ചികിത്സ സഹായം ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ കുടിശികയാണ്‌. സര്‍ക്കാര്‍ ആശുപത്രികളിലെ 611 .47 കോടിയും സ്വകാര്യ ആശുപത്രികളില 20.53 കോടി രൂപയുടേയും സഹായമാണ് നല്‍കാനുള്ളത്. സ്ത്രീശക്തി ലോട്ടറി ആരംഭിച്ചത് സ്ത്രികള്‍ക്ക് സഹായം നല്‍കാനായിരിന്നു.ഒന്നര വര്‍ഷത്തിനിടെ 48 നറുക്കെടുപ്പുകള്‍ നടത്തി.ഇത് വഴി 169. 22 കോടി അറ്റാദായം ലഭിച്ചിട്ടും അതിന്റെ ഗുണം സ്ത്രീകള്‍ക്ക് ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജവാന്മാര്‍ക്ക് വേണ്ടിയുള്ള ബമ്ബര്‍ ലോട്ടറിയും ഉദ്ദേശ്യം നിറവേറ്റിയില്ലെന്നുംം സിഎജി കുറ്റപ്പെടുുത്തുന്നു..12.97. കോടി അറ്റാദായം ലഭിച്ചിട്ടും 2 കോടി മാത്രമേ സൈനിക ക്ഷേമ വകുപ്പിന് നല്‍കിയിട്ടുള്ളൂവെന്നാണ് കണ്ടെത്തല്‍. അതേസമയം, ബജറ്റ് വിഹിതത്തിന്റെ അപര്യാപ്തമൂലവും കാരുണ്യയിലെ അപേക്ഷകള്‍ വര്‍ധിക്കുന്നത് മൂലവുമാണ് പൈസ നല്‍കാന്‍ കഴിയാതിന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ വരുത്തിയ വീഴ്ച മൂലം സംസ്ഥാനത്തെ റവന്യൂ കുടിശ്ശിക 5182.78 കോടി കവിഞ്ഞു. ഫ്ലാറ്റുകളുടെയും അപ്പര്‍ട്മെന്റുകളുടെയും കെട്ടിടനികുതി നിര്‍ണ്ണയിക്കുന്നതിന് പഴുതടച്ച സംവിധാനം വേണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments