സോളാര്‍ കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നീക്കം: ചെന്നിത്തല

സോളാര്‍ കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വിട്ടത് ബി.ജെ.പിയെ സഹായിക്കാനാണെന്നും അമിത് ഷായുടെ മകനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പുതിയ നീക്കമെന്നും ചെന്നിത്തല വ്യക്തമാക്കി. കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ പരിധികള്‍ മറികടന്നെന്നും റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് ചട്ടലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹി കേരളഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.