അര്‍ധരാത്രിയിൽ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചു

suicide

പഠനകാര്യങ്ങള്‍ സംബന്ധിച്ചുള്ള മാനസിക വ്യഥയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.ഹൈദരാബാദ് ശ്രീ ചൈതന്യ ജൂനിയര്‍ കോളജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി സംയുക്തയാണ് ആത്മാഹുതി നടത്തിയത്.17 കാരി ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ ഷോള്‍ ഉപയോഗിച്ച് കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ദാരുണമായ സംഭവം. തെലങ്കാന നിസാമബാദ് സ്വദേശിനിയാണ് വിദ്യാര്‍ത്ഥി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ സംയുക്ത തനിച്ചായിരുന്നു. പഠനകാര്യങ്ങളില്‍ പിന്നോക്കം പോയതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നു. പരീക്ഷയെക്കുറിച്ചുള്ള ആതിയും വിദ്യാര്‍ത്ഥിയെ വേട്ടയാടിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ വിഷാദമാകാം ആത്മഹത്യയില്‍ കലാശിച്ചതെന്ന് കുട്ടിയുടെ സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.