Thursday, April 18, 2024
HomeKeralaസ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നിരീക്ഷിക്കാൻ ഉ​ന്ന​ത​ത​ല സ​മി​തി​

സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നിരീക്ഷിക്കാൻ ഉ​ന്ന​ത​ത​ല സ​മി​തി​

സ്വാ​ശ്ര​യ കോ​ള​ജു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥി​നാ​യി​രി​ക്കും സ​മി​തി​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല . പാ​മ്പാ​ടി നെ​ഹ്റു എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ സം​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തീ​രു​മാ​നം.

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബോ​ർ​ഡ് ഓ​ഫ് ഗ​വേ​ണേ​ഴ്സ് യോ​ഗം മ​ന്ത്രി​സ​ഭായോ​ഗ​ത്തി​നു ശേ​ഷം ചേ​ർ​ന്നു. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​ക​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ ഓം​ബു​ഡ്സ്മാ​നെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. എ​ഐ​സി​ടി​ഇ​യു​ടെ പ​രാ​തി പ​രി​ഹാ​ര ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ഓം​ബു​ഡ്സ്മാ​നെ നി​യ​മി​ക്കാ​ൻ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ച​ത്.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള എ​ല്ലാ എ​ൻ​ജി​നി​യ​റിം​ഗ്, എം​ബി​എ, എം​സി​എ, ആ​ർ​ക്കി​ടെ​ക്ചറ​ർ കോ​ള​ജി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓം​ബു​ഡ്സ്മാ​നു പ​രാ​തി ന​ൽ​കാം. ആ​ദ്യം കോ​ള​ജ് ത​ല​ത്തി​ലു​ള്ള പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ൽ പ​രാ​തി​പ്പെ​ടണം എ​ന്നി​ട്ടും പ്ര​യോ​ജ​നം ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ ഓം​ബു​ഡ്സ്മാ​നെ സ​മീ​പി​ക്കാം. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രാ​തി ന​ൽ​കാം. ജി​ല്ലാ ജ​ഡ്ജി​യി​ൽ കു​റ​യാ​ത്ത പ​ദ​വി​യി​ലു​ള്ള​യാ​ളാ​യി​രി​ക്കും ഏ​കാം​ഗ ഓം​ബു​ഡ്സ്മാ​ൻ.

അ​തേ​സ​മ​യം, പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​ലുണ്ടാ​യ സം​ഭ​വ​ങ്ങ​ൾ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ ഗൗ​ര​വ​ത്തോ​ടെ​യാ​ണു പ​രി​ഗ​ണി​ച്ച​ത്. ജി​ഷ്ണു​വി​ന്‍റെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഇ​നി ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന പൊ​തുവി​കാ​രം യോ​ഗ​ത്തി​ലു​യ​ർ​ന്നു.

കോ​ട്ട​യം ജി​ല്ല​യി​ലെ ഒ​രു സ്വാ​ശ്ര​യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന കാ​ര്യം ഒ​രു മ​ന്ത്രി ചൂണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ അ​ക്കാ​ര്യം പ്ര​ത്യേ​കം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശി​ച്ചു.

അ​ഫി​ലി​യേ​ഷ​നു​ള്ള പ​രി​ശോ​ധ​ന​യു​ടെ മാ​തൃ​ക​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള എ​ല്ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തും. സ്വാ​ശ്ര​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നു മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി. കു​ട്ടി​ക​ളു​ടെ പ​ഠ​നം, പാഠനേ­തര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​ത്യേ​കം പ​പ​രി​ശോ​ധി​ക്കും. പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments