ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി ;ബംഗളുരുവിൽ ഉമാശങ്കർ പിടിയിൽ

ശബരിമലയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം കിട്ടിയ സംഭവത്തില്‍ ബംഗളുരുവിൽ ഒരാൾ പിടിയിൽ. ഹൊസൂർ സ്വദേശി ഉമാശങ്കറിനെ ആർ ടി നഗറിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. സ്‌ഫോടക വസ്തുക്കളുമായി ഒരു സംഘം ശബരിമലയിൽ എത്തിയിട്ടുണ്ടെന്നു ചൊവ്വാഴ്ചയാണ് ഇയാൾ പമ്പയിലെ ഹെൽപ് ലൈനിലേക് വിളിച്ചു പറഞ്ഞത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മകൻ തിമ്മരാജിനെ പമ്പയിൽ വച്ച് കസ്റ്റഡിയിൽ എടുത്ത ചോദ്യം ചെയ്തിരുന്നു. മകനുമായി തർക്കത്തിലായിരുന്നെന്നും മകനെ മനപ്പൂർവം കുടുക്കാൻ തെറ്റായ വിവരം നല്കിയതാണെന്നും ഉമാശങ്കർ പോലീസിനോട് സമ്മതിച്ചു.