അങ്കമാലിയിൽ കൂട്ടകൊലപാതകം; സഹോദരന്‍ ജേഷ്ഠനെയും കുടുംബത്തെയും വെട്ടി കൊലപ്പെടുത്തി

വെട്ടിയെടുത്ത

അങ്കമാലിയിൽ കൂട്ടകൊലപാതകം. മൂക്കനൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി. മൂക്കന്നൂര്‍ എരപ്പ് അറയ്ക്കല്‍ ശിവന്‍, ഭാര്യ വത്സല, മകള്‍ സ്മിത എന്നിവരാണ് കൊലപ്പെട്ടത്. ശിവന്റെ സഹോദരന്‍ ബാബുവാണ് കൊലപാതകം നടത്തിയത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.ഇരു കുടുംബങ്ങളും തമ്മിൽ സ്വത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. എന്നാൽ പെട്ടെന്നു എന്തു പ്രകോപനത്തിലാണ് കൃത്യം നടത്തിയതെന്നു വ്യക്തമായിട്ടില്ല. ഇയാൾ ഒറ്റയ്ക്കാണോ കൃത്യം നടത്തിയത്, ഉപയോഗിച്ച ആയുധം എന്ത് എന്നിങ്ങനെയുള്ള കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെ ശിവന്റെ വീട്ടിലെത്തിയ ബാബു ആക്രമണം നടത്തുകയായിരുന്നുവെന്നാണു വിവരം. ശിവന്റെ അഞ്ച് സഹോദരങ്ങൾ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്.