യുസ്​-ബംഗ്ല വിമാനം തകർന്ന് 50 പേർ വെന്തു മരിച്ചു

us-bengla plane

ബംഗ്ലാദേശിൽ നിന്ന് പോയ യുസ്​-ബംഗ്ല വിമാനം കാഠ്​മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ തകർന്ന് 50 പേർ മരിച്ചു. നാല്​ വിമാന ജീവനക്കാർ ഉൾപ്പെടെ​ 67 യാത്രക്കാരുമായി ധാക്കയിൽ നിന്ന്​ കാഠ്​മണ്ഡുവിലേക്ക്​ പോയ വിമാനമാണ് റൺവേക്ക്​ സമീപം​ തകർന്നത്​.റൺവേയിൽ നിന്നും തെന്നിമാറി​ വിമാനം ലാൻറ്​ ചെയ്​തതിനെ തുടർന്ന്​ തീപിടിച്ചു തകരുകയായിരുന്നു. തൊട്ടടുത്ത ഫുട്​ബോൾ മൈതാനത്താണ് വിമാനം നിന്നത്​. അതിനിടെ, അപകടത്തിന്‍റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.17 യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്​. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക്​ ശേഷം രണ്ടരക്ക് ത്രിഭുവൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ​ ലാൻഡ്​ ചെയ്യേണ്ടിയിരുന്ന വിമാനമാണ് തകർന്നത്​.​ അപകടത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചിട്ടു. 2012 സെപ്റ്റംബറിൽ കാഠ്മണ്ഡു എയർപോർട്ടിലുണ്ടായ അപകടത്തിൽ 19 പേർ മരിച്ചിരുന്നു.