ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥിയായി സ​ജി ചെ​റി​യാ​ന്‍

saji cherian

സി​.പി​.എം ആ​ല​പ്പു​ഴ ജി​ല്ലാ​സെ​ക്ര​ട്ട​റി സ​ജി ചെ​റി​യാ​ന്‍ ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​ തെ​ര​ഞ്ഞെ​ടു​പ്പില്‍ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥിയാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.നി​യ​മ ബി​രു​ദ​ധാ​രി​യായായ സജി ചെറിയാന്‍ 1995ല്‍ ​ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി. 2001 മു​ത​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ​നി​ല​വി​ല്‍ സി​.പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. ചെ​ങ്ങ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം, കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ ര​ണ്ടാം​ത​വ​ണ​യും സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സ​ജി ചെ​റി​യാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.2006 ല്‍ ​ചെങ്ങന്നൂരില്‍ പി.​സി. വി​ഷ്ണു​നാ​ഥി​നെ​തി​രേ​ നിയ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെടുകയായിരുന്നു.